മ​ത്ത​പ്പി​ത്തം: വ​ട​ക്കു​മ്പാ​ട് സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്
Thursday, September 26, 2024 4:39 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​തെ വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​ന്നു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ം. ‌


ഇ​ന്നു രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​പി. ഇ​ബ്രാ​ഹിം അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച വ​ട​ക്കു​മ്പാ​ട് സ്കൂ​ളി​ൽ ന​ട​ത്താ​നി​രു​ന്ന പി​എ​സ് സി ​പ​രീ​ക്ഷ മാ​റ്റി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.