പേ​രാ​മ്പ്ര​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Thursday, September 26, 2024 4:47 AM IST
പേ​രാ​മ്പ്ര: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പേ​രാ​മ്പ്ര​യി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. പേ​രാ​മ്പ്ര ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും ഔ​ദ്യോ​ഗി​ക വ​സ​തി​യും മാ​ഫി​യാ സം​ഘ​ങ്ങ​ളു​ടെ​യും ക​ള്ള​ക്ക​ടു​ത്തു​കാ​രു​ടെ​യും കേ​ന്ദ്ര​മാ​ണ്. തൃ​ശൂ​ർ പൂ​രം ക​ല​ക്കി സം​ഘ പ​രി​വാ​റു​കാ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്ത് കൊ​ടു​ത്ത എ​ഡി​ജി​പി​യ്ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ന​ട​പ​ടി ല​ജ്ജാ​ക​ര​മാ​ണെ​ന്ന് പ്ര​വീ​ൺ കു​മാ​ർ പ​റ​ഞ്ഞു.


ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ജേ​ഷ് അ​ര​വി​ന്ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ മു​നീ​ർ എ​ര​വ​ത്ത്, രാ​ജ​ൻ മ​രു​തേ​രി, ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, കെ.​കെ. വി​നോ​ദ​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കെ.​എ. ജോ​സു​കു​ട്ടി, ബാ​ബു ത​ത്ത​ക്കാ​ട​ൻ, കെ.​സി. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.