അ​മി​ത വേ​ഗ​ത; സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Thursday, September 26, 2024 4:39 AM IST
നാ​ദാ​പു​രം: അ​പ​ക​ട​ത്തി​നി​ട​യാ​ക്കും വി​ധ​ത്തി​ൽ അ​മി​ത വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച ബ​സു​ക​ൾ​ക്കെ​തി​രേ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ക​ല്ലാ​ച്ചി പ​യ​ന്തോ​ങ്ങി​ൽ സം​സ്ഥാ​ന പാ​ത​യി​ൽ അ​മി​ത വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച കെ​എ​ൽ 18 ക്യു 1107 ​ബ​സി​നെ​തി​രേ​യും ഇ​രി​ങ്ങ​ണ്ണൂ​ർ കാ​യ​പ്പ​നി​ച്ചി​യി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​ക്ക് നാ​ദാ​പു​ര​ത്ത് നി​ന്നും ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത്തി​ൽ പോ​യ കെ​എ​ൽ 18 ആ​ർ 9923 ന​മ്പ​ർ ബ​സി​നു​മെ​തി​രേ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.


അ​ശ്ര​ദ്ധ​മാ​യും അ​മി​ത​വേ​ഗ​ത​യി​ലും ബ​സു​ക​ൾ ഓ​ടു​ന്ന​താ​യി കാ​ണി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ നാ​ദാ​പു​രം പോ​ലീ​സി​ന് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.