അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം ന​ട​ത്തി
Thursday, September 26, 2024 4:47 AM IST
മു​ക്കം: റോ​ട്ട​റി ഇ​ന്ത്യ ലി​റ്റ​റ​സി മി​ഷ​ന്‍റെ ഭാ​ഗ​മാ​യി മു​ക്കം റോ​ട്ട​റി ക്ല​ബ്‌ ചേ​ന്ന​മം​ഗ​ല്ലൂ​ർ ജി​എം​യു​പി സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യ കെ. ​വാ​സു​വി​ന് നേ​ഷ​ൻ ബി​ൽ​ഡ​ർ അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര​മാ​യ സം​ഭാ​വ​ന​യാ​ണ് അ​ദ്ദേ​ഹ​ത്തെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ചേ​ന്ന​മം​ഗ​ല്ലൂ​ർ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് അ​രു​ണ അ​നി​ൽ​കു​മാ​ർ അ​വാ​ർ​ഡ് ന​ൽ​കി. ഡോ. ​സി.​ജെ. തി​ല​ക് പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ്ണ​ർ സു​കു​മാ​ര​ൻ മൊ​മെ​ന്‍റോ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.


ച​ട​ങ്ങി​ൽ അ​നി​ൽ കു​മാ​ർ ഗാ​ർ​ഡ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ബ്ദു​ൾ ഗ​ഫൂ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​ഫു​ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബീ​ഷ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ സി.​ടി. അ​ഷ്‌​റ​ഫ്‌, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മെ​ഹ​ജ്ജു​ബ സി​റാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.