ക​രു​വാ​ര​കു​ണ്ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ഏ​ഴ് പ​ദ്ധ​തി​ക​ളു​ടെ സ​മ​ര്‍​പ്പ​ണം നാ​ളെ
Sunday, September 22, 2024 5:11 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഏ​ഴു പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 11ന് ​എ. പി. ​അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ പ​ദ്ധ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി. ​പി. ജ​സീ​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് കു​ണ്ടു​കാ​വി​ല്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഐ​ടി, ഫി​സി​ക്സ്, ബോ​ട്ട​ണി, സു​വോ​ള​ജി ലാ​ബു​ക​ള്‍, വാ​ട്ട​ര്‍ പ്യൂ​രി​ഫ​യ​ര്‍, യു​പി വി​ഭാ​ഗ​ത്തി​ല്‍ ഐ​ടി ലാ​ബ് എ​ന്നി​വ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മോ​ഡ​ല്‍ ഇ​ന്‍​ക്ലൂ​സീ​വ് പ​ദ്ധ​തി​യി​ല്‍ ഭി​ന്ന​ശേ​ഷി തെ​റാ​പ്പി സെ​ന്‍റ​ര്‍ എ​ന്നി​വ​യു​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ത​ങ്ക​മ്മു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. പൊ​ന്ന​മ്മ തു​ട​ങ്ങി പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും.ഇ​പ്പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന 60 ല​ക്ഷം രൂ​പ​യു​ടേ​ത​ട​ക്കം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ഇ​തി​ന​കം സ്കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വി.​പി. ജ​സീ​റ പ​റ​ഞ്ഞു.

എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഐ.​ടി. അ​ഷ്റ​ഫ്, പ്രി​ന്‍​സി​പ്പ​ല്‍ കെ.​സി​ദ്ദീ​ഖ്, പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​ആ​ര്‍ ഗി​രി​ജ, പി.​പി ഇ​സ്ഹാ​ഖ്, കെ.​പി ല​ത്തീ​ഫ്, പി.​സ​ജ്നു എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.