ബി​ജെ​പി​യും സി​പി​എ​മ്മും മ​ത്സ​രി​ച്ച് വ​ര്‍​ഗീ​യ വി​ഭ​ജ​നം ന​ട​ത്തു​ന്നു: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി
Sunday, September 22, 2024 5:12 AM IST
മ​ല​പ്പു​റം: ബി​ജെ​പി​യും സി​പി​എ​മ്മും മ​ത്സ​ര​ബു​ദ്ധി​യോ​ടെ വ​ര്‍​ഗീ​യ കാ​ര്‍​ഡ് ഇ​റ​ക്കി ജ​ന​മ​ന​സു​ക​ളി​ല്‍ ചേ​രി​തി​രി​വു​ക​ള്‍ സൃ​ഷ്ടി​ക്കു​വാ​നും അ​തു​വ​ഴി രാ​ഷ്ട്രീ​യ നേ​ട്ടം കൊ​യ്യു​വാ​നും ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

മ​ല​പ്പു​റം ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് വാ​ര്‍​ഷി​ക കൗ​ണ്‍​സി​ല്‍ മീ​റ്റ് കോ​ട്ട​ക്ക​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ട​ക​ര​യി​ല്‍ സി​പി​എം ന​ട​ത്തി​യ കാ​ഫി​ര്‍ പ്ര​യോ​ഗ​വും രാ​ജ്യ​വ്യാ​പ​ക​മാ​യി ബി​ജെ​പി ന​ട​ത്തു​ന്ന ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ പ്ര​ചാ​ര​ണ​വും ഒ​രേ ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​തേ​ത​ര മ​ന​സു​ക​ള്‍ ഇ​ത്ത​രം ഹീ​ന​മാ​യ പ്ര​വ​ര്‍​ത്തി​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കും എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് വ​ട​ക​ര​യി​ലെ യു​ഡി​എ​ഫി​ന്‍റെ മി​ന്നും വി​ജ​യ​മെ​ന്നും അ​യോ​ധ്യ​യി​ലെ ബി​ജെ​പി​യു​ടെ ദ​യ​നീ​യ തോ​ല്‍​വി​യെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.


പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എം.​പി. അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി. മാ​യി​ന്‍ ഹാ​ജി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷാ​ഫി ചാ​ലി​യം, പി. ​അ​ബ്ദു​ള്‍ ഹ​മീ​ദ് എം​എ​ല്‍​എ, ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍, അ​ഷ്റ​ഫ് കോ​ക്കൂ​ര്‍, കെ.​എം. അ​ബ്ദു​ള്‍​ഗ​ഫൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, സെ​ക്ര​ട്ട​റി​യ​റ്റ് മെ​ന്പ​ര്‍ കെ.​പി.​എ. മ​ജീ​ദ് എം​എ​ല്‍​എ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം​എ​ല്‍​എ, അ​ബ്ദു​റ​ഹ്മാ​ന്‍ ര​ണ്ട​ത്താ​ണി, സി.​പി. സൈ​ത​ല​വി, അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ, ടി.​വി. ഇ​ബ്രാ​ഹിം എം​എ​ല്‍​എ, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ, പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ, കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.