നി​പ: മൂ​ന്നു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്
Monday, September 23, 2024 1:20 AM IST
മ​ല​പ്പു​റം: നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന മൂ​ന്നു പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി നെ​ഗ​റ്റീ​വാ​യ​താ​യി മ​ന്ത്രി വീ​ണാ​ജോ​ര്‍​ജ് അ​റി​യി​ച്ചു. ഇ​തു​വ​രെ 78 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

ഇ​ന്ന​ലെ പു​തു​താ​യി ആ​രെ​യും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​ല​വി​ല്‍ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ 267 പേ​രാ​ണ് ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഒ​രാ​ള്‍ ഇ​ന്ന​ലെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യി​ട്ടു​ണ്ട്.

ഈ ​വ്യ​ക്തി അ​ട​ക്കം നാ​ലു​പേ​ര്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും 28 പേ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തു​ട​രു​ന്നു​ണ്ട്. സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് മി​ക​ച്ച മാ​ന​സി​ക പി​ന്തു​ണ​യാ​ണ് ന​ല്‍​കി​വ​രു​ന്ന​ത്. ഇ​ന്ന​ലെ ര​ണ്ടു പേ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ 276 പേ​ര്‍​ക്ക് കോ​ള്‍ സെ​ന്‍റ​ര്‍ വ​ഴി മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കി.


വൈ​കു​ന്നേ​രം മ​ന്ത്രി വീ​ണാ​ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ​ന്‍ ന​മ​ദേ​വ് കോ​ബ​ര്‍​ഗ​ഡെ, ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്, ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍ രേ​ണു​ക, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.