സി​ബി​എ​സ്ഇ സ്കൂ​ള്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്കാ​യി പ​ഠ​ന ശി​ബി​രം
Sunday, September 22, 2024 5:12 AM IST
പു​ഴ​ക്കാ​ട്ടി​രി: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ള്‍ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ന്‍ ജി​ല്ല​യി​ലെ സ്കൂ​ള്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു. പു​ഴ​ക്കാ​ട്ടി​രി പി​ഇ​എ​സ് ഗ്ലോ​ബ​ല്‍ സ്കൂ​ളി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി മ​ല​പ്പു​റം സ​ഹോ​ദ​യ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ള്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ളു​ക​ളു​ടെ വ​ള​ര്‍​ച്ച​യി​ല്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ ആ​ത്മാ​ര്‍​ഥ സേ​വ​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ഇ​എ​സ് സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​എ. അ​ജ​യ് ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കി​ല ലൈ​ഫ് സ്കി​ല്‍ പ​രി​ശീ​ല​ക ജ​സ്ലീ​ന അ​മ​ത് മു​ഖ്യ​പ​രി​ശീ​ല​ക​യാ​യി​രു​ന്നു.


സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ വി​നീ​ത വി. ​നാ​യ​ര്‍, സ​ഹോ​ദ​യ എം​സാ​റ്റ് പ​രീ​ക്ഷാ ക​ണ്‍​ട്രാ​ള​ര്‍ സി.​കെ. ഹൗ​സ​ത്ത്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ആ​ന​ന്ദ്, മാ​ത്യു, ശ്യ​വ്യ​ദാ​സ്, പി. ​അ​ബ്ദു​ള്‍ ക​രീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നാ​യി 85 പേ​ര്‍ പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.