ആ​രോ​പ​ണ വി​ധേ​യ​രെ മാ​റ്റി​നി​ര്‍​ത്തി അ​ന്വേ​ഷി​ക്ക​ണം: കു​ഞ്ഞാ​ലി​ക്കു​ട്ടി
Sunday, September 22, 2024 4:23 AM IST
മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​നം കൊ​ണ്ട് പ്ര​ശ്നം തീ​രി​ല്ലെ​ന്നും ആ​രോ​പ​ണ വി​ധേ​യ​രെ മാ​റ്റി നി​ര്‍​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. പൂ​രം ക​ല​ക്കി നേ​ടി​യ​താ​ണോ തൃ​ശൂ​രി​ലെ ബി​ജെ​പി​യു​ടെ ജ​യ​മെ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്ക​ണം.

അ​വി​ടെ മ​ത്സ​രി​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വ​രെ അ​ത് പ​റ​യു​ന്നു​ണ്ട്. മു​ന്‍ മ​ന്ത്രി​വ​രെ ആ ​സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​തി​ന് വ്യ​ക്ത​മാ​യ ഒ​രു വി​ശ​ദീ​ക​ര​ണ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​രോ​പ​ണ വി​ധേ​യ​ര്‍ ത​ന്നെ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​രോ​പി​ച്ചു.