ജി​ല്ല​യി​ല്‍ 16 തൊ​ഴി​ല്‍ നൈ​പു​ണി കേ​ന്ദ്ര​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം മു​ത​ല്‍
Sunday, September 22, 2024 5:11 AM IST
മ​ല​പ്പു​റം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഭി​രു​ചി അ​നു​സ​രി​ച്ച് തൊ​ഴി​ല്‍ സാ​ധ്യ​ത​യു​ള്ള അ​റി​വും നൈ​പു​ണി​യും ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ജി​ല്ല​യി​ലെ 16 സ്കൂ​ളു​ക​ളി​ല്‍ തൊ​ഴി​ല്‍ നൈ​പു​ണി കേ​ന്ദ്ര​ങ്ങ​ള്‍ (സ്കി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍) ആ​രം​ഭി​ക്കും. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​ത്തി​ന്‍റെ സ്റ്റാ​ര്‍​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി ജി​ല്ല​യി​ല്‍ 15 ഹ​യ​ര്‍സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളും ര​ണ്ട് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

ഇ​തി​ല്‍ പൈ​ല​റ്റ് പ്രൊ​ജ​ക്ടാ​യ നൈ​പു​ണി വി​ക​സ​ന കേ​ന്ദ്രം അ​രി​മ്പ്ര ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള 16 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് അ​ടു​ത്ത മാ​സം മു​ത​ല്‍ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.

ഓ​രോ സെ​ന്‍റ​റു​ക​ളി​ലും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ടു ജോ​ബ് റോ​ളു​ക​ളു​ടെ ഓ​രോ ബാ​ച്ചു​ക​ള്‍ (25 കു​ട്ടി​ക​ള്‍) വീ​തം ആ​ണ് ഉ​ണ്ടാ​വു​ക. ഓ​രോ കേ​ന്ദ്ര​ത്തി​നും 21.5 ല​ക്ഷം രൂ​പ​യാ​ണ് സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം സ്റ്റാ​ര്‍​സ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി വി​നി​യോ​ഗി​ക്കു​ന്ന​ത്.


എ​ച്ച്എ​സ്എ​സ്/ വി​എ​ച്ച്എ​സ്ഇ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​ക​ള്‍, ഔ​ട്ട് ഓ​ഫ് സ്കൂ​ള്‍ കു​ട്ടി​ക​ള്‍, ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ള്‍, സ്കോ​ള്‍ കേ​ര​ള​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഓ​പ്പ​ണ്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ പ​ഠി​ക്കു​ന്ന​വ​ര്‍, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍, ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​വ​ര്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് തൊ​ഴി​ല്‍ നൈ​പു​ണി കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.

മ​ങ്ക​ട ജി​വി​എ​ച്ച്എ​സ്എ​സ്, പു​ല്ലാ​നൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ്, വേ​ങ്ങ​ര ജി​വി​എ​ച്ച്എ​സ്എ​സ്, ചെ​ട്ടി​യാം​കി​ണ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ്, ബി​പി അ​ങ്ങാ​ടി ഗേ​ള്‍​സ് ജി​വി​എ​ച്ച്എ​സ്എ​സ്, പു​റ​ത്തൂ​ര്‍ ജി​എ​ച്ച്എ​സ്എ​സ്, പ​റ​വ​ണ്ണ ജി​വി​എ​ച്ച്എ​സ്എ​സ്, ക​ല്‍​പ​ക​ഞ്ചേ​രി ജി​വി​എ​ച്ച്എ​സ്എ​സ്, ത​വ​നൂ​ര്‍ കെ​എം​പി​ബി​ജി​വി​എ​ച്ച്എ​സ്എ​സ്,

മ​ഞ്ചേ​രി ജി​ജി​വി​എ​ച്ച്എ​സ്എ​സ് ആ​ന്‍​ഡ് ടി​എ​ച്ച്എ​സ്, പെ​രി​ന്ത​ല്‍​മ​ണ്ണ ജി​വി​എ​ച്ച്എ​സ്എ​സ്, നി​ല​മ്പൂ​ര്‍ ജി​വി​എ​ച്ച്എ​സ്എ​സ്, വ​ണ്ടൂ​ര്‍ ഗേ​ള്‍​സ് ജി​വി​എ​ച്ച്എ​സ്എ​സ്, കീ​ഴു​പ​റ​മ്പ ജി​വി​എ​ച്ച്എ​സ്എ​സ്, തി​രൂ​ര​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സ്, തൃ​ക്കാ​വ് ജി​എ​ച്ച്എ​സ്എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.