ഖൊ​ഖൊ മ​ത്സ​രം: പാ​ങ്ങ് സ്കൂ​ള്‍ ജേ​താ​ക്ക​ള്‍
Sunday, September 22, 2024 5:11 AM IST
പു​ഴ​ക്കാ​ട്ടി​രി: ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന മ​ങ്ക​ട ഉ​പ​ജി​ല്ലാ ഗേ​ള്‍​സ് ഖൊ​ഖൊ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സ​ബ്ജൂ​ണി​യ​ര്‍ കി​രീ​ട​ത്തോ​ടൊ​പ്പം സീ​നി​യ​ര്‍ വി​ഭാ​ഗം മൂ​ന്നാം സ്ഥാ​ന​വും പാ​ങ്ങ് ജി​യു​പി​എ​സ് ക​ര​സ്ഥ​മാ​ക്കി.

ഉ​പ​ജി​ല്ലാ ഖൊ​ഖൊ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​രു യു​പി സ്കൂ​ള്‍ സ​മ്മാ​നാ​ര്‍​ഹ​രാ​കു​ന്ന​ത്. സ​ബ് ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ ടീം ​ക്യാ​പ്റ്റ​ന്‍​മാ​രാ​യ ടി. ​ഫാ​ത്തി​മ ഷീ​ഫാ​ന, കെ.​കെ. ഫാ​ത്തി​മ മി​ന്‍​ഹ എ​ന്നി​വ​രു​ടെ മി​ക​ച്ച നേ​തൃ​ത്വ​വും കാ​യി​ക​താ​ര​ങ്ങ​ളു​ടെ അ​ര്‍​പ്പ​ണ മ​നോ​ഭാ​വ​വു​മാ​ണ് ഇ​ര​ട്ട നേ​ട്ട​ത്തി​നു പി​ന്നി​ലെ​ന്ന് കാ​യി​കാ​ധ്യാ​പ​ക​ന്‍ പി. ​ഷാ​രോ​ണ്‍ പ​റ​ഞ്ഞു.


സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ങ്ങാ​ടി​പ്പു​റം ടി​എ​ച്ച്എ​സ്എ​സ്, പ​രി​യാ​പു​രം എ​ഫ്‌​യു​പി​എ​സ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. വി​ജ​യി​ക​ള്‍​ക്ക് പി​ടി​എ മെ​ന്പ​ര്‍ സു​നി​ല്‍​കു​മാ​ര്‍, പാ​ങ്ങ് ഗ​വ​ണ്‍​മെ​ന്‍റ് യു​പി​എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ കെ. ​അ​ഹ​മ്മ​ദ്കു​ട്ടി, ഉ​പ​ജി​ല്ലാ സ്പോ​ർ​ട്സ് ആ​ന്‍​ഡ് ഗെ​യിം​സ് സെ​ക്ര​ട്ട​റി വി.​എം. ഹം​സ എ​ന്നി​വ​ര്‍ ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ക​ണ്‍​വീ​ന​ര്‍ വി. ​സ​ജാ​ത് സാ​ഹി​ര്‍ സ്വാ​ഗ​ത​വും ര​സ്ന തൂ​മ്പ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.