"റെ​യി​ല്‍​വേ അ​ണ്ട​ര്‍​പാ​സ് അ​നു​വ​ദി​ക്ക​ണം’
Sunday, September 22, 2024 5:11 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​യും അ​ങ്ങാ​ടി​പ്പു​റ​ത്തെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് കാ​ര​ണം പൊ​തു​ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും വാ​ഹ​ന​യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​ണെ​ന്നും പ​രി​ഹാ​ര​മാ​യി ചാ​ത്ത​ന​ല്ലൂ​ര്‍ ഏ​ഴ്ക​ണ്ണി പാ​ല​ത്തി​ന​ടു​ത്ത് റെ​യി​ല്‍​വേ അ​ണ്ട​ര്‍​പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പെ​രി​ന്ത​ല്‍​മ​ണ്ണ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ണ്ട​ര്‍​പാ​സ് യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ ഈ ​ര​ണ്ടു ന​ഗ​ര​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​നും രോ​ഗി​ക​ളു​മാ​യി വ​രു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് ഗ​താ​ഗ​ത കു​രു​ക്കു​കി​ല്‍​പ്പെ​ടാ​തെ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്താ​നും സാ​ധി​ക്കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ്. മൂ​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സെ​ക്ര​ട്ട​റി സി.​പി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, ല​ത്തീ​ഫ് ടാ​ല​ന്‍റ്, ഷാ​ലി​മാ​ര്‍ ഷൗ​ക്ക​ത്ത്, യൂ​സ​ഫ് രാ​മ​പു​രം, പി.​പി. സൈ​ത​ല​വി, വാ​ര്യ​ര്‍ എ​സ്. ദാ​സ്, കാ​ജാ​മു​ഹ​യു​ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.