വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​റി​ല്‍
Sunday, September 22, 2024 5:11 AM IST
മ​ല​പ്പു​റം: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നം വ​ന്യ​ജീ​വി വ​കു​പ്പ് മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ലാ​യി ന​ട​ക്കും. എ​ല്‍​പി, യു​പി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, വാ​ട്ട​ര്‍​ക​ള​ര്‍ പെ​യി​ന്‍റിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ലും ഹൈ​സ്കൂ​ള്‍, കോ​ള​ജ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​സം​ഗം, ഉ​പ​ന്യാ​സം, ക്വി​സ്, പെ​ന്‍​സി​ല്‍ ഡ്രോ​യിം​ഗ്, വാ​ട്ട​ര്‍​ക​ള​ര്‍ എ​ന്നീ ഇ​ന​ങ്ങ​ളി​ലു​മാ​ണ് മ​ത്സ​രം.

ഓ​രോ ഇ​ന​ത്തി​ലും ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് പ​ര​മാ​വ​ധി ര​ണ്ടു​പേ​ര്‍​ക്കും ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ര​ണ്ടു പേ​ര്‍ അ​ട​ങ്ങി​യ ഒ​രു ടീ​മി​നും പ​ങ്കെ​ടു​ക്കാം.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ള​ജ് ത​ല​മാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ പേ​ര്, പ​ഠി​ക്കു​ന്ന ക്ലാ​സ്, വി​ദ്യാ​ല​യം എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വും 28ന് ​വൈ​കു​ന്നേ​രം 4.30 ന് ​മു​മ്പാ​യി മ​ല​പ്പു​റം സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി​ക്ക​ണം. ഫോ​ണ്‍: 04832734803, 9645121445, 9048135953, 8547603857.