അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി​ക്ക് ക്ഷ​ണം
Monday, September 23, 2024 1:20 AM IST
ക​രു​വാ​ര​കു​ണ്ട്: യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് അ​ല്‍ മ​ഖ്ദൂ​മി​ന്‍റെ ര​ക്ഷാ​ക​ര്‍​ത്തൃ​ത്വ​ത്തി​ല്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ അ​റ​ബി​ക് ലാം​ഗ്വേ​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന 10-ാമ​ത് അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ല്‍ ചേ​ന്ദ​മം​ഗ​ലൂ​ര്‍ എ​സ്എ കോ​ള​ജ് അ​റ​ബി​ക് വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ഡോ. ​കെ.​എം. അ​ലാ​വു​ദ്ദീ​ന്‍ പു​ത്ത​ന​ഴി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.

ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി​യാ​ണ് ഇ​ദ്ദേ​ഹം. ഒ​ക്ടോ​ബ​ര്‍ 10 മു​ത​ല്‍ 12 വ​രെ ദു​ബാ​യി​ലാ​ണ് സെ​മി​നാ​ര്‍. ചാ​റ്റ് ജി​പി​ടി സം​സ്കാ​ര​ത്തി​ലും ഭാ​ഷ​യി​ലു​മു​ണ്ടാ​ക്കു​ന്ന സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ബ​ന്ധം ചാ​റ്റ് ജി​പി​ടി​യു​ടെ അ​പ​ക​ട​വും തു​റ​ന്നു​കാ​ട്ടു​ന്ന​താ​ണ്.


എം. ​മു​കു​ന്ദ​ന്‍റെ നോ​വ​ലാ​യ "മ​യ്യ​ഴി​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ല്‍’ അ​റ​ബി​യി​ലേ​ക്ക് വി​വ​ര്‍​ത്ത​നം ചെ​യ്ത ഇ​ദ്ദേ​ഹം ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നെ​ക്കു​റി​ച്ച് പ്ര​ഥ​മ അ​റ​ബി ജീ​വ​ച​രി​ത്ര ഗ്ര​ന്ഥം ത​യാ​റാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. മു​ഹ​മ്മ​ദ് കൊ​ക്കാ​ഞ്ചേ​രി​യു​ടെ​യും ആ​സ്യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഉ​മ്മു​ല്‍ ഹ​ബീ​ബ. മ​ക്ക​ള്‍: ബ​സീ​മ ബ​ര്‍​സ, ഫാ​ദി അ​ഹ​മ്മ​ദ്, ദാ​നി​യ ബ​ര്‍​സ.