ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടിപ്പ​രി​ക്കേ​ല്‍​പ്പി​ച്ചു
Sunday, July 14, 2024 6:54 AM IST
നെ​ടു​മ​ങ്ങാ​ട് : സ്റ്റാ​ന്‍റി​ല്‍ നി​ന്നും ഓ​ട്ടം വി​ളി​ച്ചു​കൊ​ണ്ടു പോ​യി ഓ​ട്ടോ ഡ്രെ​വ​റെ അ​ജ്ഞാ​ത​രാ​യ ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച് വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യി പ​രാ​തി.

ക​രി​പ്പൂ​ര് ഖാ​ദി​ബോ​ര്‍​ഡി​നു സ​മീ​പം ശ​ങ്ക​ര​വി​ലാ​സ​ത്തി​ല്‍ എ.​ശി​വ​കു​മാ​ര്‍(58)നെ​യാ​ണ് കഴിഞ്ഞ ദി വസം പ​ത്ത​ര​യോ​ടെ അ​ജ്ഞാ​ത സം​ഘം വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. കാ​ട്ടാ​ക്ക​ട കാ​പ്പി​ക്കാ​ട് റ​ബ​ര്‍ തോ​ട്ട​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.


ഓ​ട്ടോ​യി​ൽ നി​ന്നും വ​ലി​ച്ചി​റ​ക്കി ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി. വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​നു നേ​രെ​യാ​ണ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ശി​വ​ന്‍ നി​ല​വി​ളി​ച്ച് ബ​ഹ​ളം വ​ച്ച​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​കൂ​ടു​ക​യാ​യി​രു​ന്നു.