രാത്രിയിലും തുടർന്ന് തെരച്ചിൽ : കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക്കാ​യി മ​ണി​ക്കൂ​റു​ക​ളു​ടെ തെര​ച്ചി​ൽ
Sunday, July 14, 2024 6:40 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട് വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ ശു​ചീ​ക​ര​ണ​ത്തെ​ഴി​ലാ​ളി ജോ​യി​ക്കാ​യി മ​ണിക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല.

റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഇന്നലെ രാ​വി​ലെ 11 ഓ​ടേ​യാ​യി​രു​ന്നു ജോ​യി​യെ കാ​ണാ​താ​വു​ന്ന​ത്. ഉ​ട​ൻ ത​ന്നെ അ​ഗ്നി​ര​ക്ഷ​സേ​ന​യും സ്കൂബാ ടീ​മു​മെ​ത്തി തെര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും തോ​ട്ടി​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന മാ​ലി​ന്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കി.

ക​ന​ത്ത മ​ഴ​പെ​യ്ത് ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ണ്ടാ​യ​തും തെര​ച്ചി​ൽ പ്ര​തി​കൂ​ല​മാക്കി. സ്കൂ​ബാ ടീം ​അം​ഗ​ങ്ങ​ൾ ക​യ​ർ​കെ​ട്ടി തോ​ട്ടി​ൽ ഇ​റ​ങ്ങി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പിന്നീ​ട് തോ​ട്ടി​ൽമു​ങ്ങി തെര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ​തി​നാ​ൽ അ​ധി​ക ദൂ​രം തെര​യാ​ൻ സാ​ധി​ച്ചി​ല്ല.


പി​ന്നീ​ട് ജെ​സി​ബി എ​ത്തി​ച്ച് കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി. ഈ ​ഘ​ട്ട​ത്തി​ലൊ​ന്നും ജോ​യി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തോ​ട്ടി​ലെ പാ​തി​യോ​ളം മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ മ​ണി​ക്കൂറു​ക​ൾ വേ​ണ്ടി വ​ന്നു. തോ​ടി​ന്‍റെ ഏ​താ​ണ്ട് 15 മീ​റ്റ​റോ​ളം അ​ഗ്നി​ര​ക്ഷാ​സേ​ന തെര​ച്ചി​ൽ ന​ട​ത്തി.

വൈ​കു​ന്നേ​രം ആ​റോ​ടെ ട​ണ​ലി​ന്‍റെ മ​റു​വ​ശ​ത്തുനി​ന്നും തെര​ച്ചി​ൽ ആ​രം​ഭി​ച്ചു. ട​ണ​ലി​ന്‍റെ അ​ടി​യി​ൽ വ​ലി​യ മാ​ൻ ഹോ​ൾ ഉ​ണ്ടെ​ന്നും അ​തി​നു​ള്ളി​ൽ ജോ​യി കു​ടു​ങ്ങി​പോ​യി​ട്ടു​ണ്ടോ​യെ​ന്നു സം​ശ​യ​മു​ള്ള​താ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. അ​ഞ്ചോ​ളം സ്കൂ​ബാ ടീം ​പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്ത​നം തു​ട​രു​ന്നു​ണ്ട്.