അ​ജ്ഞാ​ത മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍
Sunday, July 7, 2024 11:36 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍. ഈ​മാ​സം അഞ്ചിനു രാ​ത്രി 11 മ​ണി​യോ​ടു​കൂ​ടി കി​ഴ​ക്കേ​ക്കോ​ട്ട രാ​ജ​ധാ​നി ബാ​റി​നു സ​മീ​പ​ത്താ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്.

108 ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും 15 മി​നി​റ്റി​നു​ള്ളി​ല്‍ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഗേ​റ്റ് അ​ണി​യ​റ- 1 എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ കീ ​ചെ​യി​നോ​ടു​കൂ​ടി​യ താ​ക്കോ​ല്‍​ക്കൂ​ട്ടം മാ​ത്ര​മാ​ണ് തെ​ളി​വാ​യി ഉ​ള്ള​ത്. ഇ​യാ​ളു​ടെ പേ​രോ വി​ലാ​സ​മോ ആ​ശു​പ​ത്രി രേ​ഖ​ക​ളി​ല്‍ ഇ​ല്ല. വ​യോ​ധി​ക​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ഫോ​ര്‍​ട്ട് സ്റ്റേ​ഷ​നി​നോ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലോ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 0471 2461105, 0471 2336410, 0407980044.