വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം; നിരവധി കോഴികളെ കൊന്നു തിന്നു
1459089
Saturday, October 5, 2024 6:40 AM IST
കല്ലമ്പലം: നാവായിക്കുളം മേഖലയിൽ വീണ്ടും അഞ്ജാത ജീവിയുടെ ആക്രമണം. ഡീസന്റ്മുക്ക് റിയാന കോട്ടേജിൽ റംസി ബഷീറിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലാണ് അജ്ഞത ജീവിയുടെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയാണ് സംഭവം. ഫാമിന്റെ ഷീറ്റും ഗ്രില്ലും തകർത്ത അജ്ഞാത ജീവി അകത്ത് കടന്ന് രണ്ട് കൂടുകളിലായി ഉണ്ടായിരുന്ന 25 ഓളം കോഴികളെ കൊന്നൊടുക്കുകയും പകുതിയോളം കോഴികളെ ഭക്ഷിക്കുകയും ചെയ്തു.
മറ്റു കൂടുകളിൽ 50 ഓളം കോഴികൾ ഉണ്ടായിരുന്നെങ്കിലും അവിടെ അജ്ഞാത ജീവിക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. ഇനിയും അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടാകുമോ എന്ന ഭീതിയിലാണ് കുടുംബം.