വിഴിഞ്ഞം മുഹിയിദീൻ പള്ളി ദർഗാഷെരീഫ് ഉറൂസിന് കൊടിയേറി
1459084
Saturday, October 5, 2024 6:28 AM IST
വിഴിഞ്ഞം: തീർഥാടന കേന്ദ്രമായ വിഴിഞ്ഞം മുഹിയിദീൻ പള്ളി ദർഗാഷെരീഫ് ഉറൂസിന് കൊടിയേറി. വൈകിട്ട് നാലിന് നടന്ന ഘോഷയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ജമാഅത്ത് ഭാരവാഹികൾ, മദ്രസ മാനേജിംഗ് കമ്മിറ്റി ഭാരവാഹികൾ, മദ്രസ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. ഘോഷയാത്ര ഹാർബർ റോഡ്, ടൗൺഷിപ്പ്, ആഴാകുളം, തിയേറ്റർ ജംഗ്ഷൻ, വിഴിഞ്ഞം ജംഗ്ഷൻ, ബീച്ച് റോഡ് വഴി മുഹ്യിദീൻ പള്ളി ദർഗയിൽ സമാപിച്ചു.
തെക്കും ഭാഗം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് യു. മുഹമ്മദ് ഷാഫി കൊടിയേറ്റ് കർമം നിർവഹിച്ചു. സമൂഹപ്രാർഥനയ്ക്ക്ചീഫ് ഇമാം സയിദ് അബ്ദുൽ ഹക്കിം അൽബുഖാരി തങ്ങൾ നേതൃത്വം നൽകി.