ബസിനുള്ളിൽ കവർച്ച; തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകൾ പിടിയിൽ
1458841
Friday, October 4, 2024 5:20 AM IST
കാട്ടാക്കട: ബസിൽ മാല പിടിച്ചുപറിച്ച മൂന്ന് തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ പിടിയിൽ.
പൊള്ളാച്ചി കൊല്ലക്കാ പാളയം സ്വദേശികളായ ഹരണി (41), അംബിക (42) ,അമൃത (41) എന്നിവരാണ് പിടിയിലായത്.
മാറനല്ലൂർ കോട്ടമുകളിലാണ് സംഭവം. കാട്ടാക്കട - പൂവാർ ബസിൽ സഞ്ചരിച്ച കോട്ടമുകൾ സ്വദേശി ശോഭയുടെ ഒന്നേമുക്കാൽ പവൻ വരുന്ന മലയാണ് പ്രതികൾ കവർന്നത്.
കോട്ടമുകളിൽ വാഹനം നിർത്തി ഇറങ്ങുന്നതിനിടയിൽ പ്രതികൾ ശോഭയുടെ തലവഴി ഷാൾഇട്ടു മറച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു.
തുടർന്ന് ശോഭ ബഹളം വയ്ക്കുകയായിരുന്നു. യാത്രക്കാർ ഇടപെട്ട് പ്രതികളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ മാറനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.