ബൈക്ക് മോഷണം; രണ്ടംഗ സംഘം പിടിയില്‍
1458845
Friday, October 4, 2024 5:20 AM IST
വലിയതുറ: ബൈക്ക് മോഷണ കേസിൽ രണ്ടംഗ സംഘത്തെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പേരില മന്നൂര്‍ക്കോണം സ്വദേശി രാജീവ് (22) , പൂന്തുറ മാണിക്കവിളാകം സ്വദേശി അല്‍ത്താഫ് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് രാത്രി 1.30ന് ശംഖുമുഖം ബീച്ചിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് പ്രതികള്‍ മോഷ്ടിച്ച് കടന്നത്.
ഉടമ നല്കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം പ്രതികള്‍ പിടിയിലായത്.