ആശാരിപ്പണിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു
1459163
Saturday, October 5, 2024 10:05 PM IST
നേമം: ആശാരിപ്പണിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. വിഴിഞ്ഞം മുല്ലൂർ പനവിള ഇടക്കണ്ടം വീട്ടിൽ തങ്കയ്യൻ ചന്ദ്രിക ദമ്പതികളുടെ മകൻ സജു(36)വാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30-ഓടെ പാപ്പനംകോട് സത്യൻനഗർ ചവിണിച്ചിവിളയിൽ ജോലിക്കിടെയായിരുന്നു അപകടം.
കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സൺഷേഡിൽ നിന്ന് ജനൽപ്പാളി ഉറപ്പിക്കുമ്പോൾ ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. കൂടെ പണിയെടുത്തിരുന്നവർ ഉടനേ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേമം പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സൗമ്യയാണ് സജുവിന്റെ ഭാര്യ. മക്കൾ: സൗരഭ്യ, സൗപർണ്ണിക.