ജില്ലാ അത്ലറ്റിക് മീറ്റ്: കരുത്തരായി ജി.വി രാജ
1458848
Friday, October 4, 2024 5:20 AM IST
തിരുവനന്തപുരം: ജില്ലാ അത്ലറ്റിക് മീറ്റിൽ കരുത്തരായി മൈലം ജി.വി. രാജ. രണ്ടാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 204 പോയിന്റോടെ ജി.വി. രാജാ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്.
96 പോയിന്റുമായി കേരള സർവകലാശാലാ സ്പോർട്സ് ഹോസ്റ്റലാണ് രണ്ടാമത്. 59 പോയിന്റോടെ വെള്ളായണി അയ്യങ്കാളി സ്പോർട്സ് സ്കൂൾ മൂന്നാം സ്ഥാനത്തെത്തി.
പെണ്‍കുട്ടികളുടെ അണ്ടർ 20 വിഭാഗത്തിൽ 200 മീറ്ററിൽ ആഗ്നസ് ജോസഫ്, ഹൈ ജംപിൽ അഖിലാമോൾ, ഷോട്ട് പുട്ടിൽ ആര്യാദാസ് എന്നിവരും അണ്ടർ 18 വിഭാഗത്തിൽ 100 മീറ്റർ ഹർഡിൽസിൽ തീർഥ രാജീവും ഒന്നാമതെത്തി. മീറ്റ് ഇന്നു സമാപിക്കും.