മധ്യവയസ്കൻ തോട്ടിൽ മരിച്ച നിലയിൽ
1459162
Saturday, October 5, 2024 10:03 PM IST
നെടുമങ്ങാട് :മധ്യവയസ്കന്റെ മൃതദേഹം തോട്ടിലൂടെ ഒഴുകിവന്നു. പേരിലയ്ക്ക് സമീപം കാഞ്ഞിരം പാറയിലാണ് നാട്ടുകാർ തോട്ടിൽ മൃതദേഹം കണ്ടത്. മൃതദേഹം തടഞ്ഞു വച്ചു പരിശോധനയിൽ പേരില താഴത്ത് പുത്തൻ വീട്ടിൽ മധുസൂദനൻ (57) ആണെന്ന് തിരിച്ചറിഞ്ഞു.
ഇന്നലെ വൈകുന്നേരം ആറോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസ് എത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും മക്കളും നേരെത്തെ തന്നെ ഉപേക്ഷിച്ചു ഇയാളെ പോയതാണെന്ന് പോലീസ് പറഞ്ഞു.