മന്ത്രി പി.രാജീവ് വിഴിഞ്ഞം തുറമുഖം സന്ദർശിച്ചു
1459080
Saturday, October 5, 2024 6:28 AM IST
വിഴിഞ്ഞം: സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലും സമ്പദ്ഘടനയിലും കുതിപ്പുണ്ടാക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കഴിയുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ്.
കമ്മീഷനിംഗിന് തയാറായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നടക്കുന്ന ചരക്കുനീക്കത്തിന്റെ ട്രയൽ റൺ അടക്കമുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി തുറമുഖത്ത് എത്തിയതായിരുന്നു അദ്ദേഹം.
വിഴിഞ്ഞത്തിന്റെ സാധ്യതകൾ പരിഗണിച്ച് സർക്കാർ പുതിയ ലോജിസ്റ്റിക് പോളിസി അംഗീകരിച്ചിട്ടുണ്ടെന്നും. 20 കിലോമീറ്ററിനുള്ളിലെങ്കിലും ഒരു ലോജിസ്റ്റിക്പാർക്ക് സാധ്യമാക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. അദാനി തുറമുഖ കമ്പനി സിഇഒ പ്രദീപ് ജയരാമൻ, കോർപ്പറേറ്റ് അഫയേഴ്സ് മേധാവി അനിൽ ബാലകൃഷ്ണൻ എന്നിവർ തുറമുഖ പുരോഗതി വിശദീകരിച്ചു.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡി ഡോ. ദിവ്യാ എസ്. അയ്യർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എം.ഡി.ഹരികിഷോർ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു