ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ആദ്യദിനം ജി.വി. രാജയുടെ മുന്നേറ്റം
1458611
Thursday, October 3, 2024 4:38 AM IST
തിരുവനന്തപുരം: ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിനം മൈലം ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളിന്റെ മുന്നേറ്റം. ഒന്‍പതു സ്വര്‍ണവും 10 വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 81 പോയിന്റുമായാണ് ജി.വി. രാജയുടെ കുതിപ്പ്. കേരളാ യൂണിവേഴ്സിറ്റി സ്പോർ ട്സ് ഹോസ്റ്റല്‍ ഏഴു സ്വര്‍ണവും ഏഴു വെള്ളിയും നാലു വെങ്കലവുമായി 60 പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
വെള്ളായണി എസ്എഎംജിഎംആര്എസ്എസ് ഒരു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 18 പോയിന്റുമായി പട്ടികയില്‍ മൂന്നാമതാണ്. മൂന്നു ദിവസമായി നടത്തുന്ന മീറ്റ് നാളെ സമാപിക്കും.