തി​രു​വ​ന​ന്ത​പു​രം: വ​ഴു​ത​ക്കാ​ട്ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യം 25 നു ​മു​ന്പു പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ജ​ല​അ​ഥോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നീ​യ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ന​ട​ത്തി​യ സി​റ്റിം​ഗി​ലാ​ണ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഹാ​ജ​രാ​യി ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം അ​റി​യി​ച്ച​ത്. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

ജ​ല​ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കാ​ൻ ജ​ല അ​ഥോ​റി​റ്റി സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഒ​ന്പ​തി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ ഒ​രു അ​ഡീ​ഷ​ണ​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്നു രാ​വി​ലെ 10 ന് ​കേ​സ് പ​രി​ഗ​ണി​ക്കും. ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ അ​ഞ്ചി​നു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ന​ൽ​കി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ല​അ​ഥോ​റി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന​താ​യി ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. യോ​ഗം പ്ര​വൃ​ത്തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.