തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്ന​ത്തെ സ്കൂ​ളി​ന്‍റെ ഭ​ര​ണ ചു​മ​ത​ല വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​വ​ഹി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ പ​റ​ഞ്ഞു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യും അ​ന്താ​രാ​ഷ്ട്ര അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി​ട്ടാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ര ശാ​ക്തീ​ക​രി​ക്കു​ക, പ്ര​തി​രോ​ധ​ശേ​ഷി ശ​ക്തി​പെ​ടു​ത്തു​ക, സു​സ്ഥി​ര​ത കെ​ട്ടി​പെ​ടു​ത്തു​ക എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക ദി​നാ​ച​ര​ണ സ​ന്ദേ​ശം.

സ്കൂ​ൾ ചെ​യ​ർ​മാ​ൻ മ​ഹാ​ദേ​വ​ൻ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ചു​മ​ത​ല നി​ർ​വ​ഹി​ക്കും.​ഗൗ​രി സ​തീ​ശ​ൻ ഡ​പ്യൂ​ട്ടി പ്രി​ൻ​സി​പ്പ​ലാ​കും. രാ​വി​ലെ ഒ​മ്പ​തി​ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ സ്കൂ​ൾ ഭ​ര​ണ​ത്തി​ന്‍റെ വ​ൺ​ഡേ ചു​മ​ത​ല വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റും.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി പ്രി​ൻ​സി​പ്പ​ൽ സ്റ്റു​ഡ​ൻ​റ് അ​ധ്യാ​പ​ക​രു​ടെ യോ​ഗം ചേ​രും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്ക്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും എ​ല്ലാ ക്ലാ​സു​ക​ളി​ലും പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​വും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 9.30ന് ​ഭ​ര​ണ ചു​മ​ത​ല കൈ​മാ​റു​മെ​ന്ന് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​റു​ഗീ​സ് പ​റ​ഞ്ഞു.

നാ​ളെ രാ​വി​ലെ 10ന് ​മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​രെ അ​നു​മോ​ദി​ക്കും.