ഗാന്ധിദര്‍ശനങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ട ദൗത്യം: കേന്ദ്രമന്ത്രി
1458614
Thursday, October 3, 2024 4:38 AM IST
തിരുവനന്തപുരം: ഗാന്ധിയന്‍ ദര്‍ശനം ലോകചിന്തകളില്‍ അത്യുത്തമമാണെന്നും സത്യത്തിലും അഹംസയിലും അധിഷ്ഠിതമായ ഈ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കേണ്ട ദൗത്യമാണെന്നും കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്.
ഗാന്ധിജയന്തിയോടനുബന്ധിച്ച് തൈക്കാട് ഗാന്ധിഭവന് സന്ദര്‍ശിച്ച് "നമുക്കും വാങ്ങാം ഒരു ജോഡി ഖാദി വസ് ത്രം' കാമ്പയിന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിദര്‍ശനം കാലോചിതമായി ജനങ്ങളുടെ മുന്നിലേക്കു പരിചയപ്പെടുത്തുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള ഉത്തരവാദിത്വം മുതിര്‍ന്ന തലമുറ കൂടുതലായി ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന തര്‍ക്കങ്ങളും അക്രമങ്ങളും ഗാന്ധി വിഭാവനംചെയ്ത തര്‍ക്ക പരിഹാര മാര്‍ഗങ്ങളിലൂടെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നു ചടങ്ങില്‍ പ്രസംഗിച്ച ജസ്റ്റീസ് എം.ആര്. ഹരിഹരന് നായര്‍ പറഞ്ഞു.
ദേശീയ ബാലതരംഗം ചെയര്മാന് അഡ്വ. ശരത്ചന്ദ്രപ്രസാദ്, ഗാന്ധി സ്മാരകനിധി വര്‍ക്കിംഗ് ചെയര്മാന് ഡോ.ജോര്‍ജ് പുളിക്കന്‍, വൈസ് ചെയര്മാന് ജി. സദാനന്ദന്, ഉപദേശക സമിതി അംഗം അഡ്വ. എസ്. രാജശേഖരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.