കുറംകുട്ടി റോഡ് തകർന്നു; വാഴനട്ട് കോൺഗ്രസ് പ്രതിഷേധം
1458842
Friday, October 4, 2024 5:20 AM IST
പാറശാല: പാറശാല കുറുംകുട്ടി ഡിപ്പോ റോഡിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡിൽ വാഴനട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
കുറുക്കുട്ടി ഡിപ്പോ റോഡാണ് രണ്ട് വര്‍ഷത്തിലധികമായി തകർന്നു കിടക്കുന്നത്. പ്രദേശത്ത് നിരവധി വാഹന അപകടങ്ങൾ നടക്കുന്നതായും, പരാതികൾ നൽകിയിട്ടും അധികൃതർ ഇടപെടുന്നില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പരശുവക്കല്‍ മണ്ഡലം പ്രസിഡന്റ് കൊറ്റാമം ലിജിത്തിന്റെ നേതൃത്വത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കൊറ്റാമം വിനോദ്, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജോണ്‍, റോയ്, ലെന്‍വിന്‍ ജോയ്, താര, നിര്‍മല കുമാരി, ശ്രീജ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ സമരം വരും ദിവസങ്ങളിൽ ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.