നെയ്യാറ്റിൻകരയിൽ ഗാന്ധിജയന്തി ആഘോഷം
1458616
Thursday, October 3, 2024 4:38 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനമായ ഇന്നലെ അക്ഷയ ഷോപ്പിംഗ് കോംപ്ലക്സ് ശുചീകരിച്ചു. നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ശുചീകരണ പ്രവൃത്തികളുടെ ഉദ് ഘാടനം നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന്, കൗണ്‍സിലര്‍ വേണുഗോപാല്‍ എന്നിവര്‍ സംബന്ധിച്ചു. നെയ്യാറ്റിൻകര ഡിപ്പോയിലും ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നു. കെഎസ്ആർടിസി ജീവനക്കാരും അമരവിള എൽഎംഎസ് സ് കൂൾ വിദ്യാർഥികളും ബിടിസി അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു.
നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായി "ഗാന്ധിയെ അറിയാൻ' എന്ന പേരിൽഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഗവ.ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂളിൽ നടന്ന പരിപാടികൾ ജില്ലാ പഞ്ചായത്ത് അംഗം വി.ആര്. സലൂജ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇബ്രാഹിം, കോ-ഓര്‍ഡിനേറ്റർ ഡോ. രമേഷ് എന്നിവര്‍ സംബന്ധിച്ചു.
"ഗാന്ധി മാനസം' എന്ന വിഷയത്തിൽ മാധ്യമപ്രവര്ത്തകന് ഗിരീഷ് പരുത്തിമഠവും "ഗാന്ധി എന്ന ശാന്തി മന്ത്രം' എന്ന വിഷയത്തിൽ അഡ്വ. കെ. വിനോദ് സെന്നും ക്ലാസ് നയിച്ചു. ഗാന്ധി കവിതാലാപനം, ചിത്രരചന എന്നിവയുമുണ്ടായിരുന്നു.
ഫ്രാൻ നടത്തിയ ഗാന്ധി ജയന്തി ആഘോഷം ഡോ. ജി.ആര്. പബ്ലിക് സ്കൂള്‍ മാനേജിംഗ് ട്രസ്റ്റംഗം അഡ്വ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എന്‍.ആര്.സി. നായര്‍ അധ്യക്ഷത വഹിച്ചു. കേരള സന്ദര്‍ശനത്തിനിടയില്‍ മഹാത്മാ ഗാന്ധി താമസിച്ച നെയ്യാറ്റിൻകര ഊരുട്ടുകാലയിലെ ഡോ. ജി.ആര്. മ്യൂസിയത്തിലെ മുറിയിലായിരുന്നു ഗാന്ധി ജയന്തി ദിനാചരണം.