കേരള സർവകലാശാല ഏകദിന കോൺക്ലേവ് സംഘടിപ്പിച്ചു
1459090
Saturday, October 5, 2024 6:40 AM IST
തിരുവനന്തപുരം: കേരള സർവകലാശാല 2024-25 അധ്യയന വർഷത്തിന്റെ ഭാഗമായി ഏകദിന കോൺക്ലേവ് സംഘ ടിപ്പിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് 64 രാജ്യങ്ങളിൽ നിന്ന് 2,600 അപേക്ഷകൾ സർവകലാശാലയ്ക്ക് ലഭിച്ചതായി അധികൃതർ വ്യ ക്തമാക്കി.
50 രാജ്യങ്ങളിൽ നിന്നുള്ള 200ലധികം അന്തർദ്ദേശീയ വിദ്യാർഥികൾ നിലവിൽ എൻറോൾ ചെയ്തതായും, കഴിഞ്ഞ നാല് വർഷമായി കൂടുതൽ വിദേശ വിദ്യാർഥികളെ കേരള സർവകലാശാല ആകർഷിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര വിദ്യാർഥി കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക് (സിജിഎ) ഡയറക്ടർ പ്രഫ. ഡോ. സാബു ജോസഫ് അഭിപ്രായപ്പെട്ടു.
വൈസ് ചാൻസലർ പ്രഫ.ഡോ.മോഹനൻ കുന്നുമ്മൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.
ന്യൂഡൽഹിയിലെ കെനിയ ഹൈക്കമ്മീഷനിലെ എജ്യുക്കേഷൻ അറ്റാഷെ എസ്തർ കരേമ മുതുവയായിരുന്നു.
സിൻഡിക്കേറ്റ് അഗം കെ.ജി ഗോപചന്ദ്രൻ, പ്രഫ. ജയചന്ദ്രൻ, പ്രഫ. ബിജുകുമാർ എന്നിവർ പ്രസംഗിച്ചു.