നെ​യ്യാ​റ്റി​ന്‍​ക​ര : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​യി റ​വ​ന്യൂ വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന 'എ​ല്ലാ​വ​ർ​ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ' എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​ക്കൊ​ണ്ട് 332 പ​ട്ട​യ​ങ്ങ​ള്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ല്‍ വി​ത​ര​ണം ചെ​യ്തു.

44 എ​ൽ​എ പ​ട്ട​യ​ങ്ങ​ളും 124 കോ​ള​നി പ​ട്ട​യ​ങ്ങ​ളും 11 എ​ൽ​ടി പ​ട്ട​യ​ങ്ങ​ളും 21 ടി​ആ​ർ​ആ​ർ​ഉം നാ​ല് കൈ​വ​ശ​രേ​ഖ​യും ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 125 വ​നാ​വ​കാ​ശ രേ​ഖ​യും മൂ​ന്ന് സാ​മൂ​ഹ്യ വ​നാ​വ​കാ​ശ​രേ​ഖ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ട്ട​യ​ങ്ങ​ളാ​ണ് മേ​ള​യി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ഏ​റ്റ​വും കു​റ​ഞ്ഞ കാ​ല​യ​ള​വി​ല്‍ കൂ​ടു​ത​ല്‍ പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത സ​ര്‍​ക്കാ​ര്‍ എ​ന്ന ച​രി​ത്ര​നേ​ട്ടം ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് കൈ​വ​രി​ക്കാ​നാ​യി എ​ന്ന് പ​ട്ട​യ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് മ​ന്ത്രി കെ. ​രാ​ജ​ന്‍ പ​റ​ഞ്ഞു.

ഭൂ​മി ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് 25 മു​ത​ൽ ന​വം​ബ​ർ 15 വ​രെ ജ​ന​കീ​യ അ​ദാ​ല​ത്ത് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

എ​സ്.​എ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന മേ​ള​യി​ല്‍ എം​എ​ല്‍​എ മാ​രാ​യ സി.​കെ ഹ​രീ​ന്ദ്ര​ന്‍, ഐ.​ബി സ​തീ​ഷ്, അ​ഡ്വ. ജി. ​സ്റ്റീ​ഫ​ന്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ര്‍, നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ​മോ​ഹ​ന​ന്‍,

ജി​ല്ലാ ക​ല​ക്ട​ര്‍ അ​നു​കു​മാ​രി, ഭൂ​പ​രി​ഷ്ക​ര​ണം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ പ്രേം​ലാ​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. വേ​ദി​ക്കു പു​റ​ത്ത് ജി​ല്ല​യി​ലെ വി​വി​ധ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ട്ട​യ​വി​ത​ര​ണ​ത്തി​ന് കൗ​ണ്ട​റു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രു​ന്നു.