അന്താരാഷ്ട്ര വയോജന ദിനാഘോഷം സംഘടിപ്പിച്ചു
1459093
Saturday, October 5, 2024 6:40 AM IST
തിരുവനന്തപുരം : സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനാഘോഷം സംഘടിപ്പിച്ചു. ട്രസ്റ്റ് സ്ഥാപക സെക്രട്ടറി ഷീജാ സാന്ദ്രയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
കേരള നിയമസഭാ സെക്രട്ടറി ഡോ.എൻ. കൃഷ്ണകുമാർ മുഖ്യാതിഥിയായിരുന്നു. ഡോ.ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ വയോജനങ്ങളെ ആദരിക്കുകയും വൈവിധ്യമാർന്ന മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് ജനശക്തി പുരസ്കാരം നൽകുകയും ചെയ്തു.
അഡ്വ. ഗോപിനാഥൻ, പാളയം രാജൻ, രാജൻ, എം.കെ മോഹനൻ, രാജശേഖരൻ നായർ, അജിത്കുമാർ, എം.എം സഫർ, മനുവർമ, രോഷ്നി, സംഗീത ജയകുമാർ, ശ്രീലേഖ സജികുമാർ, അജു കെ. മധു, ഷീല ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.