വയോധിക തീ കൊളുത്തി മരിച്ച നിലയില്‍
1458498
Wednesday, October 2, 2024 11:03 PM IST
നെയ്യാറ്റിന്‍കര : വയോധികയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍പകല്‍ കൃഷ്ണഗോപുരത്തില് പ്രഭാവതി (63)യെയാണ് വീടിനു പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ഗോപികയുടെ കുടുംബത്തോടൊപ്പമാണ് പ്രഭാവതി താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ മകള്‍ പ്രഭാവതിയെ വീട്ടിനകത്ത് നോക്കിയപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് പുറത്ത് എത്തിയപ്പോഴാണ് വീടിനും ചുറ്റുമതിലിനും മധ്യേയുള്ള ഭാഗത്തായി നിലത്ത് കിടക്കുന്നത് കണ്ടത്. ശരീരം പകുതി വെന്ത നിലയിലായിരുന്നു. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മറ്റു ദുരൂഹതകളില്ലെന്നും പോലീസ് അറിയിച്ചു. ഡോ. കൃഷ്ണകുമാർ മകനാണ്. ആരും സംരക്ഷിക്കാനില്ലെന്ന് കാണിച്ച് പ്രഭാവതി വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.