ട്രെ​യി​നി​ല്‍ സൂ​ക്ഷി​ച്ച 13.5 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Sunday, July 7, 2024 6:29 AM IST
പാ​റ​ശാ​ല: ട്രെ​യി​നി​ല്‍ ര​ഹ​സ്യ അ​റ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 13.5 കി​ലോ ക​ഞ്ചാ​വ് പാ​റ​ശാ​ല റെ​യി​ല്‍​വേ പോ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കൊ​ച്ചു​വേ​ളി​യി ല്‍​നി​ന്ന് നാ​ഗ​ര്‍​കോ​വി​ലി​ലേ​ക്ക് പോ​കു​ക​യാ​യി രു​ന്ന പാ​സ​ഞ്ച​റി​ന്‍റെ ശു​ചി​മു​റി​യി​ല്‍​നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ശു​ചി​മു​റി​ക്കു​ള്ളി​ലെ പ്ലൈ​വു​ഡ് ഇ​ള​ക്കി​മാ​റ്റി, അ​തി​നു​ള്ളി​ല്‍ ക​ഞ്ചാ​വ് അ​ടു​ക്കി​യ ശേ​ഷം സ്‌​ക്രൂ ഉ​പ​യോ​ഗി​ച്ച് അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. സ്‌​ക്രൂ പൂ​ര്‍​ണ​മാ​യും ഉ​റ​പ്പി​ക്കാ​ത്ത തി​നാ​ല്‍ പ്ലൈ​വു​ഡ് ഇ​ള​കി​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട റെ​യി​ല്‍​വേ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 16 പൊ​തി​ക​ളി​ലാ യി 13.5 ​കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.


സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ക​ഞ്ചാ​വ് ര​ണ്ടു​മാ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​താ​ണെ​ന്നും പാ​യ്ക്ക​റ്റു​ക​ള്‍ എ​ലി ക​ടി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.