സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​ം
Sunday, July 7, 2024 6:29 AM IST
തി​രു​വ​ന​ന്ത​പു​രം: യു​എ​സ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ കീ​ഴി​ലു​ള്ള ഫു​ൾ​ബ്രൈ​റ്റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മി​ന് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​മേ​രി​ക്ക​ൻ അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളാ​യ ക്രി​സ്റ്റീ​ന ലോ​റ​ൻ​സി​നെ​യും ലൗ​റ റാം​കോ​റി​നെ​യും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

എ​ൻ​സി​സി, എ​സ്പി​സി കേ​ഡ​റ്റു​ക​ളും വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളും സാം​സ്കാ​രി​ക ത​നി​മ ഉ​ൾ​ക്കൊ​ള്ളു​ന്ന വേ​ഷ​ങ്ങ​ൾ അ​ണി​ഞ്ഞ​വ​രും സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത വി​കാ​രി ജ​നറാ​ൾ മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര,

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​റോം അ​ൽ​ഫോ​ണ്‍​സ്, പ്രി​ൻ​സി​പ്പ​ൽ സു​നി​ൽ​കു​മാ​ർ മൊ​റാ​യി​സ്, ഹെ​ഡ്മാ​സ്റ്റ​ർ ഷ​മ്മി ലോ​റ​ൻ​സ് പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ.​പ്രേം​ലാ​ൽ, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി പി.​ഡി.​ദീ​പ​ക്, അ​ധ്യാ​പ​ക​രാ​യ ബി​ജു ഡൊ​ണാ​ൾ​ഡ്, സേ​വ്യ​ർ എ. ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വൈ​കു​ന്നേ​രം സ്കൂ​ൾ ബാ​സ്ക്ക​റ്റ്ബോ​ൾ ടീ​മി​നോ​ടൊ​പ്പം ബാ​സ്ക​റ്റ് ബോ​ൾ സൗ​ഹൃ​ദ​മാ​ച്ചി​ൽ യു​എ​സ് അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​വീ​ന ബോ​ധ​ന​ശാ​സ്ത്രം, ആ​ധു​നി​ക അ​ധ്യ​യ​ന​രീ​തി​ക​ൾ തു​ട​ങ്ങി​യ​വ​യെ സം​ബ​ന്ധി​ച്ച് ആ​ശ​യ​സം​വാ​ദ​വും സിന്പോസി​യ​വും ന​ട​ക്കും.

ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന സിന്പോസി​യം തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജീ​വ​മ​രി​യ ജോ​യ് ഐ​എ​എ​സ്, ഡോ.​ബി.​എ. ലാ​ൽ, ഡോ. ​ദി​വ്യ​സേ​ന​ൻ, സു​ജീ​വ് ഡി. ​ജോ​സ്, ജോ​യി​ജോ​ണ്‍, ലി​റ്റി​ലൂ​സി​യ സൈ​മ​ണ്‍, ഗ്ലാ​വി​യ​സ് എ. ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 11 ന് ​പ​രി​പാ​ടി സ​മാ​പി​ക്കും.