ഓ​ണ​വി​ല്ലി​ന്‍റെ ട്രേ​ഡ് മാ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം
Sunday, July 7, 2024 6:29 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഓ​ണ​വി​ല്ലി​ന്‍റെ ട്രേ​ഡ് മാ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം. പ​ര​മ്പ​രാ​ഗ​ത​മാ​യി ക്ഷേ​ത്ര​ത്തി​ല്‍ ഓ​ണ​വി​ല്ല് സ​മ​ര്‍​പ്പി​ക്കു​ന്ന​ത് ഓ​ണ​വി​ല്ല് കു​ടും​ബ​മാ​ണെ​ന്നും 2017 ല്‍ ​ത​ന്നെ ഇ​തി​ന് ട്രേ​ഡ് മാ​ര്‍​ക്കും വി​പ​ണ​നാ​വ​കാ​ശ​വും നേ​ടി​യ​താ​യും വി​ശ്വ​ക​ര്‍​മ ഐ​ക്യ​വേ​ദി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പാ​ര​മ്പ​ര്യ​മാ​യി ഓ​ണ​വി​ല്ല് നി​ര്‍​മി​ക്കു​ന്ന​തി​നും തി​രു​വോ​ണ നാ​ളി​ല്‍ പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​കാ​ശം വി​ശ്വ​ക​ര്‍​മ്മ കു​ല​ത്തി​ല്‍​പ്പെ​ട്ട ക​ര​മ​ന മേ​ലാ​റ​ന്നൂ​ര്‍ വി​ള​യി​ല്‍​വീ​ട് ഓ​ണ​വി​ല്ല് കു​ടും​ബ​ത്തി​നാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഓ​ണ​വി​ല്ലി​ന് ലോ​ഗോ​യും ട്രേ​ഡ് മാ​ര്‍​ക്കും ല​ഭി​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സം ക്ഷേ​ത്രം അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.


നേ​ര​ത്തേ ട്രേ​ഡ് മാ​ര്‍​ക്ക് ക​ര​സ്ഥ​മാ​ക്കി​യ​ത് സ്വ​കാ​ര്യ വ്യ​ക​തി​യാ​ണെ​ന്നും ഇ​തി​ന് ക്ഷേ​ത്ര​ത്തി​ന്‍റെ അ​നു​മ​തി ഇ​ല്ലെ​ന്നു​മാ​ണ് ക്ഷേ​ത്രം അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

വി​ശ്വ​ക​ര്‍​മ ഐ​ക്യ​വേ​ദി ചെ​യ​ര്‍​മാ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍‌, ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ. സോ​മ​ശേ​ഖ​ര​ന്‍‌, വി​ഷ്ണു ഹ​രി, സ​തീ​ഷ് ടി. ​പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​രും ഓ​ണ​വി​ല്ല് കു​ടും​ബ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ന്‍​കു​മാ​ര്‍ ആ​ചാ​രി​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.