ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി തെ​റി​ച്ചു​വീ​ണു
Saturday, July 6, 2024 6:30 AM IST
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി തെ​റി​ച്ചു​വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ 8:35നാ​ണ് സം​ഭ​വം.

തി​രു​മ​ല എ​എം​എ​ച്ച് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യും കാ​ട്ടാ​ക്ക​ട അ​ന്തി​യൂ​ർ​ക്കോ​ണം സൗ​പ​ർ​ണി​ക​യി​ൽ സ​തീ​ഷ് കു​മാ​ർ ഇ​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​ന്ദീ​പി​നാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത് .സ​ന്ദീ​പി​ന്‍റെ കൈ​വി​ര​ലു​ക​ൾ​ക്കും ഇ​ടു​പ്പി​നും ഇ​ട​തു കൈ​യ്ക്കും പ​രി​ക്കു​ണ്ട്. ഇ​ടു​പ്പി​ൽ ര​ണ്ടു തു​ന്ന​ൽ ഉ​ണ്ട്. ഇ​ട​തു കൈ ​റോ​ഡി​ൽ ഉ​ര​ഞ്ഞു തൊ​ലി പൊ​ട്ടി​യി​ട്ടു​ണ്ട്.

പൊ​ട്ട​ൻ​കാ​വ് സ്റ്റോ​പ്പി​ൽ നി​ന്നും സ്‌​കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി​ട്ടാ​യു​ന്നു സ​ന്ദീ​പ് ബ​സി​ൽ ക​യ​റി​യ​ത്. അ​മി​ത വേ​ഗ​ത​യി​ൽ പോ​യ ബ​സ് അ​ന്തി​യൂ​ർ കോ​ണം പാ​ലം ക​ഴി​ഞ്ഞ​തോ​ടെ ഗ​ട്ട​റി​ൽ വീ​ണ​പ്പോ​ൾ ബ​സി​ന്‍റെ ഡോ​ർ തു​റ​ന്നു സ​ന്ദീ​പ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സ​ന്ദീ​പ് തെ​റി​ച്ചു വീ​ണി​ട്ടും ബ​സ് നി​റു​ത്താ​തെ പോ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്നും ബ​സി​ന് പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​രു​ടെ​യും ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് ബ​സ് നി​ർ​ത്തി​യ​ത്.


റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ സ​ന്ദീ​പി​നെ അ​പ​ക​ടം ന​ട​ന്ന​തി​നു ഏ​ക​ദേ​ശം 600 മീ​റ്റ​ർ അ​ടു​ത്തു​ള്ള സ​ന്ദീ​പി​ന്‍റെ വീ​ടി​ലെ​ത്തി​ക്കു​ക​യും മാ​താ​പി​താ​ക്ക​ൾ ഇ​വി​ടെ നി​ന്നും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ടം സം​ബ​ന്ധി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദീ​പി​ന്‍റെ പി​താ​വ് സ​തീ​ഷ് കു​മാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞു വ​ച്ചു. അ​തേ​സ​മ​യം അ​പ​ക​ട​മു​ണ്ടാ​ക്കി​യ ബ​സ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​തി​ന് യാ​ത്ര മു​ട​ക്കി​യെ​ന്ന പേ​രി​ൽ അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.