കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണം: വി.എ​സ്. ശി​വ​കു​മാ​ർ
Saturday, July 6, 2024 6:29 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട 34 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​ഹ​ക​ര​ണ​മ​ന്ത്രി, സം​ഘ​ട​ന​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ലെ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും വി.​എ​സ്. ശി​വ​കു​മാ​ർ. കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കേ​ര​ള ബാ​ങ്ക് ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് കേ​ര​ള ബാ​ങ്ക് റീ​ജ​ണ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയാ യിരുന്നു അ​ദ്ദേ​ഹം.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ടി അ​ഡ്വ. ജി. ​സു​ബോ​ധ​ൻ, ആ​ൽ​ബ​ർ​ട്ട് ആ​ന്‍റ​ണി, കെ.​എ​സ്. ശ്യാം ​കു​മാ​ർ, എ​സ്. സ​ന്തോ​ഷ്കു​മാ​ർ, വി.​സി. പ​വി​ത്ര​ൻ, എ​സ്.​എം. സു​രേ​ഷ് കു​മാ​ർ, എ​സ്. സ​ജി​കു​മാ​ർ, അ​ജി​ത് ലാ​ൽ, സ​ജു കു​മാ​ർ, ജി. ​സാ​ജു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.


സ​ഹ.​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 20% ഡി​എ അ​നു​വ​ദി​ക്കു​ക, ശം​ബ​ള പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​ക, ക​ഴി​ഞ്ഞ പേ​റി​വി​ഷ​ൻ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, പേ ​യൂ​ണി​ഫി​ക്കേ​ഷ​ൻ ന്യൂ​ന​ത തി​രു​ത്തു​ക , കേ​ര​ള ബാ​ങ്കി​ലു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക, ട്രാ​ൻ​സ്ഫ​ർ പോ​ളി​സി കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ക, കേ​ര​ള ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ കേ​ര​ള ബാ​ങ്ക് ഏ​റ്റെ​ടു​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ഹ.​ക​ര​ണ മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ്ണ​ക​ൾ ന​ട​ന്ന​ത്.