തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കെന്നാണ് സംശയം. പ്രതിക്കായി തെരച്ചില്‍ തുടങ്ങി.
ഇന്ന് രാത്രി പത്തോടെ കരമന ഇടഗ്രാമത്തില്‍ ടാവുമുക്ക് എന്ന പ്രദേശത്താണ് കൊലപാതകം നടന്നത്. പോലീസാണ് ഷിജോയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കഴുത്തിനോട് ചേർന്നാണ് കുത്തേറ്റത്. ബന്ധുവാണ് പ്രതി എന്നാണ് പ്രാഥമിക വിവരം.
Tags : death