കൊല്ലം: തിരുവനന്തപുരത്തുനിന്ന് ആന്ധ്രപ്രദേശിലെ സത്യസായി പ്രശാന്തി നിലയം റൂട്ടിൽ അടുത്ത മാസം ദ്വൈവാര സ്പെഷൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ.
06093 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-സത്യസായി പ്രശാന്തി നിലയം സ്പെഷൽ നവംബർ 19, 21 തീയതികളിൽ വൈകുന്നേരം 6.05ന് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് സത്യസായി പ്രശാന്തി നിലയത്തിൽ എത്തും.
തിരികെയുള്ള സർവീസ് (06095) നവംബർ 20, 22 തീയതികളിൽ സത്യസായി പ്രശാന്തി നിലയത്തിൽനിന്നു പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞു 3.55ന് കൊച്ചുവേളിയിൽ എത്തും. ഏസി ടൂടയർ-ഒന്ന്, ഏസി ത്രീ ടയർ-രണ്ട്, സ്ലീപ്പർ ക്ലാസ്-എട്ട്, ജനറൽ സെക്കൻഡ് ക്ലാസ്-എട്ട്, അംഗപരിമിതർ-രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
വർക്കല, കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
Tags : Special train