കോതമംഗലം: മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എംഎസ്ജെ) സന്യാസിനിസമൂഹം സ്ഥാപകന് ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരന്റെ 76-ാം ശ്രാദ്ധാചരണം നവംബർ നാലിന് കോതമംഗലം തങ്കളം ധർമഗിരി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും.
ഒന്നിന് വൈകുന്നേരം ഏഴിന് സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ കുർബാന. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ കാർമികത്വം വഹിക്കും. രണ്ടിന് ഉച്ചകഴിഞ്ഞു മൂന്നിന് പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാന, സന്ദേശം - വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പിരീയർ ജനറൽ റവ. ഡോ. പോൾ പുതുവ, മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുർബാന, സന്ദേശം - കോഴിക്കോട് സിഎസ്ടി സെന്റ് തോമസ് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ റവ. ഡോ. ജിനോ പെരിംചേരിൽ. നാലിനു രാവിലെ 9.30 ന് നെല്ലിക്കുഴി സെന്റ് ജോസഫ് പള്ളിയിൽനിന്നു തങ്കളം പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിലെ ദൈവദാസന്റെ കബറിടത്തിങ്കലേക്ക് തീർഥാടകരുടെ പദയാത്ര.
10.30 ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. 12.15 ന് അനുസ്മരണ പ്രാർഥന. 12.30 ന് ശ്രാദ്ധസദ്യ എന്നിവയാണു പരിപാടികളെന്ന് എംഎസ്ജെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഫിലോമി അറിയിച്ചു.