കഴക്കൂട്ടം: ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ മധുര സ്വദേശി ബെഞ്ചമിൻ (35) നെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിൽ വാങ്ങി. ബെഞ്ചമിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ മോഷണം ഉൾപ്പെടെ ഇരുപതിലധികം കേസുകളിൽ പ്രതിയാണ്. തമിഴ്നാട്ടിലെ മധുരയിലും കഴക്കൂട്ടത്തെ വിവിധ ഹോട്ടലുകളിലും ലോറി നിർത്തിയിട്ട സ്ഥലത്തും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ 18ന് പുലർച്ചെയാണ് ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന യുവതിയെ മുറിയിലെ കതക് തള്ളി തുറന്നു ബെഞ്ചമിൻ പീഡിപ്പിച്ചത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച കഴക്കൂട്ടം എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം മധുരയിൽ നിന്നും സാഹസികമായാണ് ബെഞ്ചമിനെ പിടികൂടിയത്.