തിരുവനന്തപുരം: 2025-ലെ മലയാളദിന-ഭരണഭാഷാ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 1ന് ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റിലെ ദർബാർഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് മുഖ്യപ്രഭാഷണം നടത്തും. മലയാളഭാഷയ്ക്ക് നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് കെ. കെ. സരസമ്മ , ഡോ. എം. എം. ബഷീർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
സമകാലിക ജനപഥം ഭരണഭാഷാ പതിപ്പിന്റെ പ്രകാശനവും സംസ്ഥാനതല ഭരണഭാഷാ പുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും.