പാലക്കാട്: കേരളത്തെ മദ്യാലയമാക്കാൻ ഒയാസിസ് കമ്പനിയിൽനിന്ന് അച്ചാരം വാങ്ങിയ സിപിഎമ്മിനു ജനങ്ങളുടെ കോടതിയിൽ കണക്കു പറയേണ്ടിവരുമെന്ന് ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ. മദ്യനിർമാണശാലയ്ക്കു വെള്ളം നൽകുവാൻ പുതുശേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തതോടെ മാർക്സിസ്റ്റ് പാർട്ടിയുടെ മുഖം കൂടുതൽ വികൃതമായി. പുതുശേരി പഞ്ചായത്ത് മാത്രമല്ല, കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളും പ്രമേയം പാസാക്കിയാലും കേരളത്തിൽ പുതിയൊരു മദ്യനിർമാണശാല ആരംഭിക്കുവാൻ കേരളജനത സമ്മതിക്കില്ലെന്നും ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു.
Tags : George Sebastian