കുലാലംപുർ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം വളരെ വേഗത്തിൽ പരിഹരിച്ചത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും പാക് സേനാ മേധാവി അസിം മുനീനും മഹാ വ്യക്തികളാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ആസിയാൻ ഉച്ചകോടിക്കിടെ നടന്ന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ ഡസൻകണക്കിനു സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ഈ മാസം 19നു താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിലായി.
Tags : Trump