ടെൽ അവീവ്: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിൻവറിന്റെ മൃതദേഹം കത്തിച്ചു സംസ്കരിക്കാൻ സുരക്ഷാ കാബിനറ്റിനോടു നിർദേശിച്ചതായി ഇസ്രേലി ഗതാഗത മന്ത്രി മിരി റെഗേവ്.
മൃതദേഹം ഹമാസിനു വിട്ടുനൽകില്ലെന്നും ഇസ്രേലി ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
2024 ഒക്ടോബർ 16നാണ് ഇസ്രേലി സേന ഡ്രോൺ ആക്രമണത്തിൽ യഹിയ സിൻവറിനെ വധിച്ചത്. ഹമാസിന്റെ ഏറ്റവും ശക്തരായ നേതാക്കളിൽ ഒരാളായിരുന്നു സിൻവർ. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരൻ ഇയാളായിരുന്നു.
Tags : Sinver's body Israel Hamaz yahya sinwar