ധനബില്ലിന് അനുമതി
Sunday, March 30, 2025 12:46 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ധനബില്ലിനും ധനവിനിയോഗ ബില്ലിനും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അംഗീകാരം നൽകി. ബില്ലിൽ ഒപ്പിട്ടതോടെ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി നിർദേശങ്ങൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
അതേസമയം, നിയമസഭ പാസാക്കിയ പുതിയ സർവകലാശാലാ നിയമഭേദഗതി ബില്ലുകളും സ്വകാര്യ സർവകലാശാലാ ബില്ലും ഇതുവരെ രാജ്ഭവനിൽ എത്തിയിട്ടില്ല.