കാതോലിക്കാബാവ സഭയുടെ പ്രശോഭിതമായ മുഖമാകട്ടേ: കെസിഎഫ്
Thursday, March 27, 2025 2:49 AM IST
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് ജോസഫ് ബാവയ്ക്കു കര്‍മഭൂമിയില്‍ സജീവമാകാനും ഉറച്ചനിലപാടുകളും തീക്ഷ്ണതയുമുള്ള ആത്മീയനേതൃത്വം വഴി സഭയുടെ പ്രശോഭിതമായ മുഖമായി മാറാനും സാധിക്കട്ടേയെന്നു കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്) ആശംസിച്ചു.
ബാവയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നതായും കെസിഎഫ് വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍, സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി എന്നിവര്‍ പറഞ്ഞു.